ഇ​ന്ത്യ​യി​ലെ കർഷക പ്ര​ക്ഷോ​ഭ​ത്തെ അ​നു​കൂ​ലി​ച്ച് വീ​ണ്ടും കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി
Saturday, December 5, 2020 11:11 AM IST
ഒ​ട്ടാ​വ: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് വീ​ണ്ടും പി​ന്തു​ണ​യ​റി​യി​ച്ച് കാനഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ രം​ഗ​ത്ത്. ലോ​ക​ത്തെ​വി​ടെ​യും സ​മാ​ധാ​ന പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​പ്പം കാ​ന​ഡ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​നും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ട്രൂ​ഡോ​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള മ​റു​പ​ടി.

ഗു​രു നാ​നാ​ക്കി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ട്രൂ​ഡോ ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ പി​ന്തു​ണ​ച്ച് ആ​ദ്യ​മാ​യി സം​സാ​രി​ച്ച​ത്. ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ട്രൂ​ഡോ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ത്യ ക​നേ​ഡി​യ​ൻ ഹൈ​ക്ക​മ്മി​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. ട്രൂ​ഡോ​യു​ടെ പ്ര​സ്താ​വ​ന​യെ അ​പ​ല​പി​ച്ച ഇ​ന്ത്യ, ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

‘ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ​ക്കു​റി​ച്ചു​ള്ള ക​നേ​ഡി​യ​ൻ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലെ അ​സ്വീ​കാ​ര്യ​മാ​യ ഇ​ട​പെ​ട​ലാ​ണ്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും’–​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തെ​ല്ലാം ത​ള്ളി​ക്കൊ​ണ്ട്, നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് ട്രൂ​ഡോ ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.