രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ലെ പു​തി​യ കാ​മ്പ​സി​ന് ആ​ര്‍​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ന്‍റെ പേ​ര്; പ്ര​തി​ഷേ​ധം
Saturday, December 5, 2020 11:25 AM IST
തിരുവനന്തപുരം: രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ലെ പു​തി​യ കാ​മ്പ​സി​ന് ആ​ര്‍​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ന്‍ ഗോ​ള്‍​വാ​ള്‍​ക്ക​റു​ടെ പേ​ര്. ഇ​തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ന​ട​ന്ന വെ​ബി​നാ​റി​ല്‍ കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് മ​ന്ത്രി ഹ​ര്‍​ഷ വ​ര്‍​ധ​നാ​ണ് ഈ ​പേ​രി​ട്ട​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ കാ​മ്പ​സി​ന്‍റെ പേ​ര് ശ്രീ ​ഗു​രു​ജി മാ​ധ​വ സ​ദാ​ശി​വ ഗോ​ള്‍​വാ​ള്‍​ക്ക​ര്‍ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ കോം​പ്ല​ക്‌​സ് ഡി​സീ​സ് കാ​ന്‍​സ​ര്‍ ആ​ന്‍​ഡ് വൈ​റ​ല്‍ ഇ​ന്‍​ഫെ​ക്ഷ​ന്‍ എ​ന്നാ​കും പേ​ര്.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ശ​ബ​രി​നാ​ഥ് എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ഗ​തി​യി​ലാ​ണ് രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി സ്ഥി​തി ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.