വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് കോ​വി​ഡ്
Saturday, December 5, 2020 11:41 AM IST
ച​ണ്ഡിഗ​ഡ്: കോ-​വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ദി​വ​സ​ങ്ങ​ൾ​ക്ക​കം ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ വി​ജി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​വം​ബ​ർ 20ന് ​മൂ​ന്നാം​ഘ​ട്ട വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രി വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, കോ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി​യെ അം​ബാ​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ന് സ​ന്ന​ദ്ധ​നാ​ണെ​ന്ന് മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

നി​ല​വി​ല്‍ അ​ഞ്ച് വാ​ക്സി​നു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലു​ള്ള​ത്. ഓ​ക്സ്ഫ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച ആ​സ്ട്ര സി​നി​ക, കാ​ഡി​ല തു​ട​ങ്ങി​യ വാ​ക്സി​നു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.