പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് ഇ​ന്ത്യ; കാ​ന​ഡ വി​ളി​ച്ച കോ​വി​ഡ് യോ​ഗം ബ​ഹി​ഷ്ക​രി​ക്കും
Saturday, December 5, 2020 12:24 PM IST
ന്യൂ​ഡ​ൽ​ഹി: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ത​ല​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് ഇ​ന്ത്യ. കാ​ന​ഡ വി​ളി​ച്ച കോ​വി​ഡ് യോ​ഗം ഇ​ന്ത്യ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ എ​സ്. ജ​യ​ശ​ങ്ക​ർ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം, ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി​യും ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

ട്രൂ​ഡോ​യു​ടെ പ്ര​സ്താ​വ​ന​യെ അ​പ​ല​പി​ച്ച ഇ​ന്ത്യ, ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ലോ​ക​ത്തെ​വി​ടെ​യും സ​മാ​ധാ​നപ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് കാ​ന​ഡ​യെ​ന്ന് ജ​സ്റ്റി​ൻ ട്രൂ​ഡോ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​നും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ട്രൂ​ഡോ​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള മ​റു​പ​ടി.

നേ​ര​ത്തേ, ഗു​രു നാ​നാ​ക്കി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ട്രൂ​ഡോ ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ പി​ന്തു​ണ​ച്ച് ആ​ദ്യ​മാ​യി സം​സാ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.