പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ര്‍​മാ​നെ​തി​രെ പോ​ക്സോ കേ​സ്
Saturday, December 5, 2020 1:06 PM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ര്‍​മാ​ൻ ഇ.​ഡി. ജോ​സി​നെ​തി​രേ പോ​ലീ​സ് പോ​ക്‌​സോ കേ​സെ​ടു​ത്തു. പ​രാ​തി പ​റ​യാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് കേ​സ്. പെ​ൺ​കു​ട്ടി മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ ര​ഹ​സ്യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഒ​ക്ടോ​ബ​ർ 21ന് ​പീ​ഡ​ന​പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യെ സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​മാ​ന്‍ മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു. മൊ​ഴി​യെ​ടു​ക്ക​ലി​നി​ടെ ഇ​ദ്ദേ​ഹം മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി മ​ജി​സ്ട്രേ​റ്റി​ന് ര​ഹ​സ്യ​മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.