25 താലിബാൻ ഭീകരരെ അഫ്ഗാൻ സൈന്യം വധിച്ചു
Saturday, December 5, 2020 1:45 PM IST
കാബുൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ഡ് പ്രവശ്യയിൽ സൈന്യം നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ 25 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു.

മേഖലയിൽ താലിബാൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം റെയ്ഡിന് മുന്നിട്ടിറങ്ങിയത്. സൈന്യത്തിന്‍റെ ആക്രമണത്തിൽ ഭീകരരുടെ ആറ് ഒളിത്താവളങ്ങളും തകർന്നു. ബോംബുകളും തോക്കുകളും ഉൾപ്പടെയുള്ളവ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

ആക്രമണത്തെക്കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.