വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി കോ​ണ്‍​ഗ്ര​സി​ന് സ​ഖ്യ​മി​ല്ലെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ
Saturday, December 5, 2020 2:00 PM IST
ന്യൂ​ഡ​ൽ​ഹി: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി കോ​ണ്‍​ഗ്ര​സി​ന് ഒ​രു സ​ഖ്യ​വു​മി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ.​സി.​വേ​ണു​ഗോ​പാ​ൽ. വ​ർ​ഗീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ഒ​രു നീ​ക്കു​പോ​ക്കും വേ​ണ്ടെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ ന​യം. ഇ​തി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ൾ ആ​രെ​ങ്കി​ലും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​ക്ക​ളെ അ​ങ്ങോ​ട്ടു​പോ​യി ക​ണ്ട​ത് കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ഴി​വ​ച്ചി​രു​ന്നു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി പ്രാ​ദേ​ശി​ക നീ​ക്കു​പോ​ക്കി​ന് ഒ​രു വി​ഭാ​ഗം ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് പി​ൻ​വാ​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.