ഗോ​ൾ​വാ​ൾ​ക്ക​ർ കു​പ്ര​സി​ദ്ധ​നാ​യ വ​ർ​ഗീ​യ​വാ​ദി​യെ​ന്ന് എം.​എ. ബേ​ബി
Saturday, December 5, 2020 2:15 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ലെ പു​തി​യ കാ​മ്പ​സി​ന് ആ​ര്‍​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ന്‍ ഗോ​ള്‍​വാ​ള്‍​ക്ക​റു​ടെ പേ​ര് ന​ൽ​കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ രാ​ഷ്ട്രീ​യ വി​വാ​ദം ക​ന​ക്കു​ന്നു.

വ​ർ​ഗീ​യ വി​ഭ​ജ​ന​മു​ണ്ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി ആ​രോ​പി​ച്ചു. ഗോ​ൾ​വാ​ൾ​ക്ക​ർ കു​പ്ര​സി​ദ്ധ​നാ​യ വ​ർ​ഗീ​യ​വാ​ദി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​മ്പ​സി​ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​ര് ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഗീ​യ​ത അ​ല്ലാ​തെ ഗോ​ൾ​വാ​ക്ക​ർ എ​ന്താ​ണ് ഈ ​രാ​ജ്യ​ത്തി​ന് ന​ൽ​കി​യ​തെ​ന്ന് ശ​ശി ത​രൂ​ർ എം​പി​യും ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ന​ട​ന്ന വെ​ബി​നാ​റി​ല്‍ കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് മ​ന്ത്രി ഹ​ര്‍​ഷ വ​ര്‍​ധ​നാ​ണ് കാ​മ്പ​സി​ന് ഗോ​ൾ​വാ​ൾ​ക്ക​റു​ടെ പേ​രി​ടു​മെ​ന്ന് അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ഗ​തി​യി​ലാ​ണ് രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി സ്ഥി​തി ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.