വെൽഫെയർ പാർട്ടിയെ സഖ്യകക്ഷിയാക്കുന്ന ആലോചന പിന്നീടെന്ന് ഹസൻ
Saturday, December 5, 2020 3:40 PM IST
കോഴിക്കോട്: വെൽഫെയർ പാർട്ടിയെ യുഡിഎഫിന്‍റെ സഖ്യകക്ഷിയാക്കുന്ന വിഷയത്തിൽ ആലോചന പിന്നീടെന്ന് കണ്‍വീനർ എം.എം.ഹസൻ. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന് വെൽഫെയർ പാർട്ടിയുമായി ബന്ധം ആരോപിക്കുന്നത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്. താൻ പറയുന്നതാണ് യുഡിഎഫിന്‍റെ നയം. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക സഖ്യത്തിന് ധാരണയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ അറിഞ്ഞാണ് ഇക്കാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി വർഗീയ പാർട്ടിയാണോ എന്ന കാര്യം ഇപ്പോൾ പറയുന്നില്ല. പൊതുജനങ്ങളെ ഭയന്നിട്ടാണ് മുഖ്യമന്ത്രി തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ രംഗത്തു നിന്നും മാറി നിൽക്കുന്നതെന്നും ഹസൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.