റ​ഷ്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് തു​ട​ങ്ങി
Saturday, December 5, 2020 4:04 PM IST
മോ​സ്കോ: റ​ഷ്യ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ (സ്പു​ട്നി​ക് ഫൈ​വ്) ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ത​ല​സ്ഥാ​ന​മാ​യ മോ​സ്‌​കോ​യി​ലെ ക്ലി​നി​ക്കു​ക​ളി​ലൂ​ടെ ഹൈ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് കു​ത്തി​വ​യ്പ് ന​ൽ​കി തു​ട​ങ്ങി​യ​ത്.

ലോ​ക​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് വാ​ക്‌​സി​നാ​യ സ്പു​ട്‌​നി​ക് 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നും ഗു​രു​ത​ര​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് റ​ഷ്യ​യു​ടെ അ​വ​കാ​ശ​വാ​ദം. ഓ​ഗ​സ്റ്റി​ലാ​ണ് റ​ഷ്യ വാ​ക്സി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യ​ത്.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ തു​ട​ങ്ങി മോ​സ്‌​കോ ന​ഗ​ര​ത്തി​ലെ 13 ദ​ശ​ല​ക്ഷം പേ​ര്‍​ക്കാ​യി​രി​ക്കും വാ​ക്‌​സി​ന്‍ ആ​ദ്യം വി​ത​ര​ണം ചെ​യ്യു​ക​യെ​ന്ന് മോ​സ്‌​കോ മേ​യ​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.