ക​ർ​ഷ​ക സ​മ​രം: അം​ഗീ​ക​രി​ച്ച കാ​ര്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കി കേ​ന്ദ്രം
Saturday, December 5, 2020 4:31 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും കേ​ന്ദ്ര​വു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ കേ​ന്ദ്രം അം​ഗീ​ക​രി​ച്ച ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി. അ​തേ​സ​മ​യം, നി​യ​മം പി​ൻ​വ​ലി​ക്കാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ അ​റി​യി​ച്ചു.

ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്നു ന​ട​ന്ന ച​ർ​ച്ച​യി​ൽ കേ​ന്ദ്രം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കി​യ​ത്. ച​ർ​ച്ച​ക​ൾ അ​ധി​കം നീ​ട്ടേ​ണ്ട​തി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.