ബി​ജെ​പി​യെ ത​ട‍​യു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ഹൈ​ദ​രാ​ബാ​ദ് കാ​ണി​ച്ചു​ത​ന്നു: ടി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത
Saturday, December 5, 2020 5:56 PM IST
ഹൈ​ദ​രാ​ബാ​ദ്: ബി​ജെ​പി​യെ ത​ട‍​യു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ഹൈ​ദ​രാ​ബാ​ദ് കാ​ണി​ച്ചു​ത​ന്നു​വെ​ന്ന് മു​തി​ർ ടി​ആ​ർ​എ​സ് നേ​താ​വും മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ളു​മാ​യ കെ. ​ക​വി​ത. ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എ​മ്മു​മാ​യു​ള്ള സ​ഖ്യം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
‌‌‌
ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി​യാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ബി​ജെ​പി​യെ ത​ട​യാ​ൻ ടി​ആ​ർ​എ​സി​ന് ക​ഴി​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ടി​ആ​ർ‌​എ​സി​ൽ നി​ന്ന് പ​ഠി​ക്കാം. ബി​ജെ​പി​യെ ത​ട‍​യു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ഹൈ​ദ​രാ​ബാ​ദ് കാ​ണി​ച്ചു​ത​ന്നെ​ന്നും ക​വി​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ്രേ​റ്റ​ർ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ(​ജി​എ​ച്ച്എം​സി) തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ തെ​ലു​ങ്കാ​ന രാ​ഷ്ട്ര​സ​മി​തി (ടി​ആ​ർ​എ​സ്) ഏ​റ്റ​വും വ​ലി​യ ഒ​റ്റ ക​ക്ഷി​യാ​യെ​ങ്കി​ലും ബി​ജെ​പി 47 സീ​റ്റു​മാ​യി ശ​ക്തി തെ​ളി​യി​ച്ചു. ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എ​മ്മി​ന് 43ഉം ​സീ​റ്റ് ല​ഭി​ച്ചു.

ടി​ആ​ർ​എ​സി​ന് ഭ​ര​ണം നി​ല​നി​ർ‌​ത്താ​ൻ എ​ഐ​എം​ഐ​എ​മ്മി​ന്‍റെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ അ​തി​ന് ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്നും ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​ത്തി​ലെ​ത്തു​മെ​ന്നു​മാ​ണ് ക​വി​ത മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ൻ​ഡി​ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​വി​ത പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​നം വി​ല​യി​രു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ​ത്മ​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​വ​ർ‌ പ​റ​ഞ്ഞു. പ്ര​തീ​ക്ഷ​ച്ച​തി​നേ​ക്കാ​ൾ കു​റ​വാ​ണ് നേ​ടാ​നാ​യ​ത്. ടി‌​ആ​ർ‌​എ​സി​ന് കു​റ​ഞ്ഞ​ത് ഒ​രു ഡ​സ​ൻ വാ​ർ​ഡു​ക​ളെ​ങ്കി​ലും വ​ള​രെ കു​റ​ഞ്ഞ മാ​ർ​ജി​നി​ൽ ന​ഷ്ട​മാ​യെ​ന്നും ക​വി​ത ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ദേ​ശീ​യ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ അ​ണി​നി​ര​ത്തി വോ​ട്ട​ർ​മാ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്രം ഇ​തോ​ടെ ത​ങ്ങ​ൾ മ​ന​സി​ലാ​ക്കി. 2023 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു പ​ടി മു​ന്നി​ലാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും ടി​ആ​ർ​എ​സ് നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.