മി​സോ​റാ​മി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യം: പു​തി​യ രോ​ഗി​ക​ൾ ഇ​ല്ല
Saturday, December 5, 2020 6:25 PM IST
ഐ​സ്‌വാ​ൾ: പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ മി​സോ​റാം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 16 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ 201 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 3,913 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.