രാ​ഹു​ലി​ന് "പ​വ​ർ' ഇ​ല്ലെ​ന്ന് പ​വാ​ർ; പി​താ​വി​ന്‍റെ ഉ​പ​ദേ​ശ​മാ​യി ക​ണ്ടാ​ൽ മ​തി​യെ​ന്ന് എ​ൻ​സി​പി
Saturday, December 5, 2020 6:40 PM IST
മും​ബൈ: നേ​താ​വ് എ​ന്ന രീ​തി​യി​ല്‍ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് സ്ഥി​ര​ത ഇ​ല്ലെ​ന്ന ശ​ര​ദ് പ​വാ​റി​ന്‍റെ അ​ഭി​പ്രാ​യം പി​താ​വി​ന്‍റെ ഉ​പ​ദേ​ശ​മാ​യി ക​ണ്ടാ​ൽ മ​തി​യെ​ന്ന് എ​ൻ​സി​പി. പ​വ​റി​ന്‍റെ അ​ഭി​പ്രാ​യം ഒ​രു പി​താ​വി​ന്‍റെ ഉ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി വ​ക്താ​വ് മ​ഹേ​ഷ് ത​പേ​സ് പ​റ​ഞ്ഞു.

മു​തി​ർ​ന്ന നേ​താ​വാ​യ ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞ​തെ​ല്ലാം പി​താ​വി​ന്‍റെ ഉ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​ണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ഹാ വി​കാ​സ് അ​ഖാ​ഡി സ​ർ​ക്കാ​ർ മൂ​ന്ന് പാ​ർ​ട്ടി​ക​ളു​ടേ​തു​മാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യെ​ക്കു​റി​ച്ച് ത​ന്‍റെ പു​സ്ത​ക​ത്തി​ൽ മോ​ശ​മാ​യി പ​രാ​മ​ർ​ശി​ച്ച ബ​രാ​ക് ഒ​ബാ​മ​യെ വി​മ​ർ​ശി​ച്ച​ത് ശ​ര​ദ് പ​വാ​റാ​ണ്. ഒ​ബാ​മ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് പ​വാ​ർ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​രു​ന്നു- മ​ഹേ​ഷ് ത​പേ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​റാ​ത്തി വാ​ർ​ത്താ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ​ര​ദ് പ​വാ​ർ രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ നേ​താ​വാ​യി അം​ഗീ​ക​രി​ക്കാ​ൻ രാ​ജ്യം ത​യാ​റാ​യി​ക്ക​ഴി​ഞ്ഞോ എ​ന്ന ചോ​ദ്യ​ത്തി​ന് പ​വാ​ർ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. നേ​താ​വ് എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ്ഥി​ര​ത ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​വാ​റി​ന്‍റെ മ​റു​പ​ടി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ സാ​ധ്യ​മാ​യ​തു​പോ​ലെ ബി​ജെ​പി വി​രു​ദ്ധ ചേ​രി​യെ ഒ​രു​മി​പ്പി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് സാ​ധി​ക്കു​ന്നി​ല്ല. നേ​താ​വ് എ​ന്ന രീ​തി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് സ്ഥി​ര​ത ഇ​ല്ലാ​ത്ത​താ​ണ് കാ​ര​ണം. ഭാ​വി​യി​ൽ രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ ന​യി​ക്കു​ന്ന​ത് രാ​ഹു​ല്‍ ഗാ​ന്ധി ആ​യി​രി​ക്കു​മെ​ന്ന് പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും പ​വാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.