യേ​സ്, നോ ​പ്ല​ക്കാ​ർ​ഡു​മാ​യി ഒ​ന്നും മി​ണ്ടാ​തെ ക​ർ​ഷ​ക​ർ; കേ​ന്ദ്ര​ത്തി​ന്‍റെ മൂ​ന്നാം ച​ർ​ച്ച​യും പ​രാ​ജ​യം
Saturday, December 5, 2020 9:18 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച വീ​ണ്ടും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. ഈ ​ആ​ഴ്ച ന​ട​ന്ന മൂ​ന്നാ​മ​ത്തെ ച​ർ​ച്ച​യാ​ണ് തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞ​ത്. നാ​ല് മ​ണി​ക്കൂ​റോ​ളം നീ​ണ്ട യോ​ഗ​ത്തി​ൽ ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ക​ർ‌​ഷ​ക​ർ ഉ​റ​ച്ചു​നി​ന്ന​തോ​ടെ ച​ർ​ച്ച എ​ങ്ങു​മെ​ത്താ​തെ​പോ​യി.

നാ​ല് മ​ണി​ക്കൂ​റോ​ളം നീ​ണ്ട യോ​ഗ​ത്തി​ൽ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ച്ചി​ല്ല. പ​ക​രം നി​യ​മം പി​ൻ​വ​ലി​ക്കു​മോ എ​ന്ന ചോ​ദ്യം എ​ഴു​തി​ക്കാ​ണി​ച്ചു. അ​തെ, അ​ല്ല എ​ന്നി​ങ്ങ​നെ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് ക​ർ​ഷ​ക​ർ യോ​ഗ​ത്തി​നെ​ത്തി​യ​ത്.

ച​ർ​ച്ച​യ്ക്കി​ടെ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാം എ​ന്ന് മ​ന്ത്രി​മാ​ർ ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ ഒ​രു കൃ​ത്യ​മാ​യ തീ​രു​മാ​ന​വും നി​ല​പാ​ടും വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ ച​ർ​ച്ച ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി പോ​കും എ​ന്ന് ക​ർ​ഷ​ക നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി. പി​ന്നീ​ട് മ​ന്ത്രി​മാ​ർ അ​നു​ന​യി​പ്പി​ച്ച് പ​റ​ഞ്ഞി​രു​ത്തു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ ഒ​ൻ​പ​താം തീ​യ​തി ച​ർ​ച്ച​യ്ക്കാ​യി വീ​ണ്ടും കാ​ണാ​മെ​ന്നാ​ണ് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ക​ർ​ഷ​ക​രോ​ട് പ​റ​ഞ്ഞ​ത്. അ​ഞ്ചു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യി​ൽ പ​രി​ഹാ​രം തെ​ളി​യാ​തെ വ​ന്ന​പ്പോ​ൾ സ​ർ​ക്കാ​രി​ന് ആ​ഭ്യ​ന്ത​ര ത​ല​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​യ്ക്ക് കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ൻ​പ​താം തീ​യ​തി രേ​ഖാ​മൂ​ലം ന​ൽ​കാ​മെ​ന്നും അ​ത് ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച ചെ​യ്ത ശേ​ഷം അ​ന്നു ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നു​മാ​ണ് ച​ർ​ച്ച​യ്ക്ക് ശേ​ഷം ക​ർ​ഷ​ക നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ച​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യും വി​ഷ​യം കൂ​ടി​യാ​ലോ​ചി​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഒ​ന്നു​കി​ൽ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം അ​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കാം എ​ന്നാ​ണ് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യ്ക്കി​ടെ സ​ർ​ക്കാ​രി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ക​ർ​ഷ​ക​രോ​ട് പ്രാ​യോ​ഗി​ക​മാ​യി അ​ത് ന​ട​പ്പി​ല്ലെ​ന്നും ഭേ​ദ​ഗ​തി ചെ​യ്യാ​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ പ​റ​ഞ്ഞ​ത്.

കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റും റെ​യി​ൽ​വെ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലു​മാ​ണ് ക​ർ​ഷ​ക​രു​മാ​യി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തി​യ​ത്. ക​ർ​ഷ​ക​രു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​തി​ർ​ന്ന കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്‌​നാ​ഥ് സിം​ഗ്, ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ എ​ന്നി​വ​ർ ഈ ​യോ​ഗ​ത്തി​ൽ‌ പ​ങ്കെ​ടു​ത്തു.

പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്തു വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ പ്ര​ക്ഷോ​ഭ​ത്തി​ൽ നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ക​ർ​ഷ ക​ർ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. നി​യ​മ ഭേ​ദ​ഗ​തി​യ​ല്ല ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് നി​യ​മം പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണെ​ന്ന് ക​ർ​ഷ​ക പ്ര​തി​നി​ധി പ​റ​ഞ്ഞു.

സ​മ​രം കൂ​ട​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണു ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി​യി​ലേ​ക്ക് വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.