ആ​ർ​ജി​സി​ബി​യു​ടെ കാ​ന്പ​സി​നു ഗോ​ൾ​വാ​ൾ​ക്ക​റു​ടെ പേ​രി​ടാ​നു​ള്ള നീ​ക്കം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി
Saturday, December 5, 2020 9:03 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി (ആ​ർ​ജി​സി​ബി)​യു​ടെ ര​ണ്ടാം കാ​ന്പ​സി​ന് ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​നും സ​ർ​സം​ഘ​ചാ​ല​കു​മാ​യി​രു​ന്ന എം.​എ​സ്. ഗോ​ൾ​വാ​ൾ​ക്ക​റു​ടെ പേ​രു ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചു.

പേ​രി​ടാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ, ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രി​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​ത്. ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ധാ​ന​മ​ന്ത്രി​ക്കും ക​ത്ത് അ​യ​ച്ചു.

സം​സ്ഥാ​ന​ത്തെ ഭ​ര​ണ-പ്ര​തി​പ​ക്ഷ​ത്തു​ള്ള വി​വി​ധ നേ​താ​ക്ക​ൾ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ക്കു​ള​ത്തു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ര​ണ്ടാം കാ​ന്പ​സി​ന് ശ്രീ​ഗു​രു​ജി മാ​ധ​വ സ​ദാ​ശി​വ ഗോ​ൾ​വാ​ൾ​ക്ക​ർ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ കോം​പ്ല​ക്സ് ഡി​സീ​സ് ആ​ൻ​ഡ് കാ​ൻ​സ​ർ ആ​ൻ​ഡ് വൈ​റ​ൽ ഇ​ൻ​ഫെ​ക്ഷ​ൻ എ​ന്ന പേ​രി​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ ആ​ണു പ്ര​ഖ്യാ​പി​ച്ച​ത്. ആ​ർ​ജി​സി​ബി​യു​ടെ അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര​മേ​ള​യു​ടെ ആ​മു​ഖ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ഈ ​പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.