വ​മ്പൊ​ടി​ഞ്ഞ് വ​മ്പ​ൻ​മാ​ർ; ഈ​സ്റ്റ് ബം​ഗാ​ളി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി
Saturday, December 5, 2020 10:10 PM IST
മു​ര്‍​ഗാ​വ്: ഐ ​ലീ​ഗ് വ​മ്പ​ൻ​മാ​രാ​യി​രു​ന്ന ഈ​സ്റ്റ് ബം​ഗാ​ൾ ഐ​എ​സ്എ​ലി​ൽ വ​ൻ പ​രാ​ജ​യം. തു​ട​ർ‌​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും കോ​ൽ​ക്ക​ത്ത​ക്കാ​ർ തോ​ൽ​വി രു​ചി​ച്ചു. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഈ​സ്റ്റ് ബം​ഗാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഐ​എ​സ്എ​ലി​ലെ ക​ന്നി​ക്കാ​ർ​ക്ക് ഇ​തു​വ​രെ ഒ​രു ഗോ​ൾ​പോ​ലും നേ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

33-ാം മി​നി​റ്റി​ല്‍ സു​ര്‍​ച​ന്ദ്ര സിം​ഗി​ന്‍റെ സെ​ല്‍​ഫ് ഗോ​ളി​ൽ നോ​ര്‍​ത്ത് ഈ​സ്റ്റ് മു​ന്നി​ലെ​ത്തി. ക്വെ​സി അ​പി​യ​യു​ടെ മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​ന്‍​ജു​റി ടൈ​മി​ല്‍ റോ​ച്ച​ര്‍​സെ​ല​യാ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ ര​ണ്ടാം ഗോ​ള്‍ നേ​ടി​യ​ത്. മ​ല​യാ​ളി താ​രം വി.​പി സു​ഹൈ​റി​ന്‍റെ ക്രോ​സി​ല്‍ നി​ന്നാ​ണ് റോ​ച്ച​ര്‍​സെ​ല ഗോ​ൾ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.