പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി
Saturday, December 5, 2020 11:38 PM IST
ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ വ​രാ​ണ​സി​യി​ല്‍ ബി​ജെ​പി​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി. നി​യ​മ​സ​ഭാ കൗ​ണ്‍​സി​ലി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് വ​രാ​ണ​സി​യി​ല്‍ ര​ണ്ടി​ട​ത്ത് ബി​ജെ​പി​ക്ക് തോ​ൽ​വി അ​റി​ഞ്ഞ​ത്.

പ​ത്തു​വ​ർ​ഷ​മാ​യി സ്വ​ന്ത​മാ​ക്കി​വ​ച്ചി​രു​ന്ന സീ​റ്റാ​ണ് കൈ​വി​ട്ടു​പോ​യ​ത്. ഒ​രെ​ണ്ണം അ​ധ്യാ​പ​ക​ർ​ക്കും അ​ടു​ത്ത​ത് ബി​രു​ദ​ക്കാ​ർ‌​ക്കും സം​വ​ര​ണം ചെ​യ്തി​രു​ന്ന സീ​റ്റാ​യി​രു​ന്നു ഇ​ത്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്.

യു​പി​യി​ലെ നി​യ​മ​സ​ഭാ കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള 11 സീ​റ്റു​ക​ളാ​ണ് ചെ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തി​ൽ‌ ആ​റ് സീ​റ്റു​ക​ൾ അ​ധ്യാ​പ​ക​ർ​ക്കും അ​ഞ്ച് എ​ണ്ണം ബി​രു​ദ​ക്കാ​ർ​ക്കും സം​വ​ര​ണം ചെ​യ്ത​താ​യി​രു​ന്നു. 11 സീ​റ്റി​ൽ നാ​ലി​ട​ത്ത് മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് ജ​യി​ക്കാ​നാ​യ​ത്.

എ​സ്പി മൂ​ന്നി​ട​ത്തും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ള്‍ ര​ണ്ടി​ട​ത്തും വി​ജ​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​ര്‍​എ​സ്എ​സ് ആ​സ്ഥാ​ന​മാ​യ നാ​ഗ്പൂ​രി​ലും നി​യ​മ​സ​ഭാ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.