വ​ല്ല​ഡോ​ലി​ഡി​നെ കീ​ഴ​ട​ക്കി; അ​ത്‌​ല​റ്റി​ക്കോ വീ​ണ്ടും ലാ​ലി​ഗ ത​ല​പ്പ​ത്ത്
Sunday, December 6, 2020 3:32 AM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്നു. റ​യ​ൽ വ​ല്ല​ഡോ​ലി​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ത്‌​ല​റ്റി​ക്കോ കീ​ഴ​ട​ക്കി.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് അ​ത്ല​റ്റി​ക്കോ​യു​ടെ ര​ണ്ട് ഗോ​ളു​ക​ളും വ​ന്ന​ത്. തോ​മ​സ് ലെ​മ​ർ(56), മാ​ർ​ക്കോ​സ് ലൊ​റേ​ന്‍റേ(72) എ​ന്നി​വ​രാ​ണ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ 10 മ​ത്സ​ര​ങ്ങ​ളി​ൽ 26 പോ​യി​ന്‍റു​മാ​യി അ​ത്‌​ല​റ്റി​ക്കോ ലീ​ഗി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി. 24 പോ​യി​ന്‍റു​മാ​യി റ​യ​ൽ സോ​സി​ഡാ​ഡാ​ണ് ലീ​ഗി​ൽ ര​ണ്ടാ​മ​തു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.