യു​എ​സി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള ബി​ല്ലി​ന് ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ അം​ഗീ​കാ​രം
Sunday, December 6, 2020 3:46 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള ബി​ല്ലി​ന് ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ അം​ഗീ​കാ​രം. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള സ​ഭ 164ന് ​എ​തി​രെ 228 വോ​ട്ടു​ക​ൾ​ക്ക് നി​യ​മം പാ​സാ​ക്കി. ഡെ​മോ​ക്രാ​റ്റി​ക്‌ പാ​ര്‍​ട്ടി​യി​ലെ 222 അം​ഗ​ങ്ങ​ളും റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ർ​ട്ടി​യി​ലെ അ​ഞ്ച്‌ അം​ഗ​ങ്ങ​ളും ഒ​രു ലി​ബ​ര്‍​ട്ടേ​റി​യ​ന്‍ അം​ഗ​വും ബി​ല്ലി​ന്‌ അ​നു​കൂ​ല​മാ​യി വോ​ട്ട്‌ ചെ​യ്‌​തു.

ക​ഞ്ചാ​വ്‌ സം​ബ​ന്ധി​ച്ച്‌ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ നി​ന്ന്‌ ഫെ​ഡ​റ​ല്‍ ഗ​വ​ണ്‍​മെ​ന്‍റി​നെ ത​ട​യു​ന്ന​താ​ണ്‌ മ​രി​ജു​വാ​ന ഒ​പ്പ​ര്‍​ച്ചു​നി​റ്റി റീ ​ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ആ​ൻ​ഡ് എ​ക്‌​സ്‌​പ​ഞ്ച്‌​മെ​ന്‍റ് (എം​ഒ​ആ​ര്‍​ഇ) എ​ന്ന ബി​ല്‍. മാ​ര​ക സ്വ​ഭാ​വ​മു​ള്ള ല​ഹ​രി മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്ന്‌ ക​ഞ്ചാ​വി​നെ നീ​ക്കി​യ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​ത്തി​ന്‌ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്‌ അ​മേ​രി​ക്ക​ന്‍ ജ​ന​പ്ര​തി​നി​ധി​സ​ഭ​യു​ടെ തീ​രു​മാ​നം.

1970 ൽ ​ആ​ണ് യു​എ​സി​ൽ ക​ഞ്ചാ​വ് നി​രോ​ധി​ച്ച​ത്. അ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​ണ് വി​ല​ക്കു നീ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ വോ​ട്ടെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. പ​ക്ഷെ, ഡൊ​ണാ​ള്‍​ഡ്‌ ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​ക്ക്‌ സെ​ന​റ്റി​ല്‍ ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ല്‍ ബി​ല്‍ പാ​സാ​വു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ണ് ഭൂ​രി​പ​ക്ഷം. അ​വ​ർ ഇ​തി​നെ അ​നു​കൂ​ലി​ക്കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.