ക​ണ്ണൂ​രി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു
Thursday, January 14, 2021 4:13 AM IST
മ​ട്ട​ന്നൂ​ർ: പ​ഴ​ശി​യി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു. പ​ഴ​ശി കോ​വി​ല​കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി.​രാ​ജേ​ഷി​നാ​ണു വെ​ട്ടേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘ​മാ​ണ് രാ​ജേ​ഷി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

വീ​ടി​ന​ടു​ത്ത വ​യ​ൽ​ക്ക​ര​യി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ത​ല​യ്ക്കും മ​റ്റും വെ​ട്ടേ​റ്റ രാ​ജേ​ഷി​നെ ഉ​ട​ൻ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു പ​ത്രി​യി​ലെ​ത്തി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.