ട്രം​പി​ന്‍റെ തോ​ൽ​വി: വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗം
Thursday, January 14, 2021 5:19 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ൻ നേ​ടി​യ വി​ജ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ വ​ധ​ഭീ​ഷ​ണി​യ​ട​ക്കം നേ ​രി​ടു​ന്ന​താ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ജ​ന​പ്ര​തി​നി​ധി​സ​ഭാം​ഗം റോ ​ഖ​ന്ന. ഡെ​മോ​ക്രാ​റ്റു​ക​ളും റി​പ്പ​ബ്ലി​ക്ക​ന്മാ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി സി​എ​ൻ​എ​ൻ ചാ​ന​ലി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ ഖ​ന്ന പ​റ​ഞ്ഞു.

കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തി​ന്‍റെ പേ​രി​ലു​ള്ള ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി രാ​ജ്യ​ത്തി​നു ദോ​ഷ​മാ​ണെ​ന്ന ട്രം​പി​ന്‍റെ വാ​ദം ഖ​ന്ന നി​രാ​ക​രി​ച്ചു. ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച​തി​ന് അ​റ സ്റ്റി​ലാ​കു​ന്ന​വ​ർ പോ​ലീ​സി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.