മു​ട്ടി​ക്ക​ളി​ച്ചെ​ന്ന വി​മ​ർ​ശ​ത്തി​നൊ​രു കൊ​ട്ട്; മ​ന്ത്രി​യെ തി​രു​ത്തി വി​ഹാ​രി
Thursday, January 14, 2021 6:36 AM IST
മും​ബൈ: സി​ഡ്നി ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യു​ടെ വി​ജ​യ​സാ​ധ്യ​ത​ക​ളെ ഇ​ല്ലാ​താ​ക്കി​യെ​ന്ന കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു തി​രു​ത്തു​മാ​യി ഹ​നു​മ വി​ഹാ​രി. മു​ട്ടി​ക്ക​ളി​ച്ച് വി​ഹാ​രി ഇ​ന്ത്യ​ൻ വി​ജ​യ​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കി​യെ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് ട്രോ​ൾ രൂ​പ​ത്തി​ൽ വി​ഹാ​രി "തി​രു​ത്തി​'യ​ത്.

മ​ന്ത്രി​യു​ടെ ട്വീ​റ്റി​ൽ ത​ന്‍റെ പേ​ര് തെ​റ്റാ​യി എ​ഴു​തി​യ​ത് തി​രു​ത്തി റീ​ട്വീ​റ്റ് ചെ​യ്താ​ണ് വി​ഹാ​രി മ​ന്ത്രി​ക്ക് മ​റു​പ​ടി ന​ൽ​കി​യ​ത്. വി​മ​ർ​ശ​ന ട്വീ​റ്റി​ൽ "ഹ​നു​മ ബി​ഹാ​രി' എ​ന്നാ​ണ് ബാ​ബു​ൽ സു​പ്രി​യോ കു​റി​ച്ച​ത്. ഇ​ത് "ഹ​നു​മ വി​ഹാ​രി' എ​ന്ന് ശ​രി​യാ​യി എ​ഴു​തി വി​ഹാ​രി റീ​ട്വീ​റ്റ് ചെ​യ്തു. സി​ഡ്നി​യി​ൽ വി​ഹാ​രി​ക്കൊ​പ്പം ഐ​തി​ഹാ​സി​ക ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തി​യ സ​ഹ​താ​രം ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​റു​പ​ടി പ​ങ്കു​വ​ച്ചു.

"109 പ​ന്തു​ക​ൾ നേ​രി​ട്ട് വെ​റും ഏ​ഴു റ​ൺ​സ് മാ​ത്രം നേ​ടു​ക! തീ​ർ​ത്തും മോ​ശ​മെ​ന്നേ പ​റ​യാ​നു​ള്ളൂ. ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര​പ​ര​മാ​യൊ​രു ടെ​സ്റ്റ് വി​ജ​യം സ​മ്മാ​നി​ക്കാ​നു​ള്ള അ​വ​സ​രം മാ​ത്ര​മ​ല്ല ഹ​നു​മ ബി​ഹാ​രി ന​ഷ്ട​മാ​ക്കി​യ​ത്, മ​റി​ച്ച് ക്രി​ക്ക​റ്റി​നെ​ത്ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം കൊ​ന്ന​ത്. വി​ദൂ​ര സാ​ധ്യ​ത​യാ​ണെ​ങ്കി​ൽ​പ്പോ​ലും വി​ജ​യ​ത്തി​നാ​യി ശ്ര​മി​ക്കാ​ത്ത​ത് കു​റ്റം ത​ന്നെ​യാ​ണ്. പി​എ​സ്: ക്രി​ക്ക​റ്റി​നെ​ക്കു​റി​ച്ച് എ​നി​ക്ക് ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് എ​നി​ക്ക് ത​ന്നെ അ​റി​യാം' – ഇ​താ​യി​രു​ന്നു സു​പ്രി​യോ​യു​ടെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.