മ​ക​ൻ അ​പു ഇ​ക്കു​റി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നു പി.​ജെ. ജോ​സ​ഫ്
Thursday, January 14, 2021 10:06 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ക​ൻ അ​പു ജോ​സ​ഫ് ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. അ​പു ഇ​പ്പോ​ൾ പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​ണെ​ന്നും കു​റ​ച്ചു​കാ​ലം​കൂ​ടി പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ട്ടെ എ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

അ​പു ജോ​ണ്‍ ജോ​സ​ഫ് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം യു​ഡി​എ​ഫ് നേ​താ​ക്ക​ളോ​ട് ജോ​സ​ഫ് ഉ​ന്ന​യി​ച്ച​താ​യാ​ണ് വി​വ​രം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നാ​ണ് അ​പു മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

നി​ല​വി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന പേ​രാ​ന്പ്ര സീ​റ്റ് മു​സ്ലിം ലീ​ഗി​നു ന​ൽ​കി പ​ക​രം ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള​ള തി​രു​വ​ന്പാ​ടി​യി​ൽ അ​പു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്ക​മെ​ന്നാ​ണു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

തി​രു​വ​ന്പാ​ടി​യി​ൽ അ​പു​വി​നെ ഇ​റ​ക്കി​യാ​ൽ കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​വി​ടെ ലീ​ഗ് മ​ത്സ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​താ​കും ഗു​ണം ചെ​യ്യു​ക​യെ​ന്ന് ജോ​സ​ഫ് വി​ഭാ​ഗം പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടെ​ത്തി​യ അ​പു, പാ​ർ​ട്ടി​യു​ടെ യു​വ​ജ​ന​വി​ഭാ​ഗം നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണ് അ​റി​വ്. പേ​രാ​ന്പ്ര​യ്ക്കു പു​റ​മേ ത​ളി​പ്പ​റ​ന്പും ആ​ല​ത്തൂ​രു​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ല​ബാ​റി​ൽ മ​ത്സ​രി​ക്കു​ന്ന മ​റ്റ് ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ൾ.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വും പാ​ർ​ട്ടി​യു​ടെ കീ​ഴി​ലു​ള​ള ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​ണ് അ​പു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------