കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വ​ടി​വാ​ൾ വി​നീ​ത് പി​ടി​യി​ൽ
Thursday, January 14, 2021 11:04 AM IST
കൊ​ല്ലം: അ​ൻ​പ​തോ​ളം കേ​സി​ലെ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വ​ടി​വാ​ൾ വി​നീ​ത് പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ വി​നീ​ത് മോ​ഷ്ടി​ച്ച കാ​റി​ൽ യാ​ത്ര ചെ​യ്യ​വെ ച​ട​യ​മം​ഗ​ല​ത്ത് വ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്.

കി​ളി​മാ​നൂ​രി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മോ​ഷ്ടി​ച്ച കാ​റി​ൽ ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ കൊ​ല്ല​ത്ത് വ​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സം​ഘം ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

നേ​ത്തെ, എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത വി​നീ​തി​നെ പെ​രു​മ്പാ​വൂ​രി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ നി​ന്നും ര​ക്ഷ​പെ​ട്ട വി​നീ​തി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ൽ നി​ന്നും വി​നീ​തി​നൊ​പ്പം ര​ക്ഷ​പെ​ട്ട മി​ഷേ​ൽ എ​ന്ന​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------