മ​ധു​ര​യി​ൽ ജെ​ല്ലി​ക്കെ​ട്ടി​നി​ടെ അ​പ​ക​ടം; നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Thursday, January 14, 2021 10:42 AM IST
മ​ധു​ര: ത​മി​ഴ്നാ​ട്ടി​ൽ ജെ​ല്ലി​ക്കെട്ടി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ധു​ര​യി​ലെ ആ​വ​ണി​പു​ര​ത്താ​ണ് സം​ഭ​വം.

മു​ന്നൂ​റോ​ളം കാ​ള​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ജെ​ല്ലി​ക്കെ​ട്ട് കാ​ണാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ആ​വ​ണി​പു​ര​ത്ത് എ​ത്തും.

രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തെ​ത്തി. ജെ​ല്ലി​ക്കെ​ട്ടി​നെ എ​തി​ർ​ത്ത​വ​രാ​ണ് ഇ​പ്പോ​ൾ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി നേ​തൃ​ത്വം അ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------