ജെ​സ്ന​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
Thursday, January 14, 2021 11:59 AM IST
കൊ​ച്ചി: കാ​ണാ​താ​യ ജെ​സ്ന മ​രി​യ​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു. ജെ​സ്ന​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി​യി​ലെ ക്രി​സ്ത്യ​ൻ അ​ല​യ​ൻ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ ആ​ക്ഷ​ൻ എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് പി​ൻ​വ​ലി​ച്ച​ത്.

സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ ഉ​ള്ളി ഹ​ർ​ജി ത​ള്ളേ​ണ്ടി വ​രു​മെ​ന്ന് ഹൈ​ക്കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്. ജ​സ്റ്റി​സ് വി​നോ​ദ് ച​ന്ദ്ര​ൻ, എം.​ആ​ർ. അ​നി​ത എ​ന്നി​വ​ർ അ​ട​ങ്ങി​യ ഡി​വി​ഷ​ൻ ബ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ര​ണ്ട് വ​ർ​ഷ​മാ​യി ജെ​സ്‌​ന​യെ കാ​ണാ​താ​യി​ട്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. 2018 മാ​ർ​ച്ച് 22-നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ആ​യി​രു​ന്ന ജെ​സ്ന മ​രി​യ​യെ കോ​ള​ജി​ലേ​ക്ക് പോ​യ​വ​ഴി​യാ​ണ് കാ​ണാ​താ​യ​ത്.

പൊ​ലീ​സ് മേ​ധാ​വി, മു​ൻ ക്രൈംബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി, ജെ​സ്‌​ന​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ച്ച പ​ത്ത​നം​തി​ട്ട മു​ൻ എ​സ്‌​പി​യും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കെ.​ജി. സൈ​മ​ൺ എ​ന്നി​വ​രെ എ​തി​ർ ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------