ചി​റ്റാ​ർ വീ​ണ്ടും പു​ലി​ഭീ​തി​യി​ൽ; പ​ശു​വി​നെ കൊ​ന്നു​തി​ന്നു
Thursday, January 14, 2021 11:58 AM IST
ചി​റ്റാ​ര്‍: സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ന്‍​മ​ണ്ണി​ല്‍ വ​ള​ര്‍​ത്തു പ​ശു​വി​നെ പു​ലി കൊ​ന്നു​തി​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് മേ​പ്പു​റ​ത്ത് കു​ഞ്ഞു​മോ​ന്‍റെ പ​ശു​വി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. വീ​ടി​നു സ​മീ​പം തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി ഒ​രു​ഭാ​ഗം ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ട​ത്.

സം​ഭ​വ സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പു​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം​വ​കു​പ്പും. മു​ൻ​പും വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന ഈ ​പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ ശ​ല്യ​മു​ണ്ടാ​യി​ട്ടു​ണ്ട്.

ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളി​ല്‍ നി​ത്യ​വൃ​ത്തി​ക്കാ​യി വ​ള​ര്‍​ത്തി വ​രു​ന്ന മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു കൊ​ല്ലു​ന്ന​തു പ​തി​വാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------