ബി​ഹാ​റി​ൽ ഒ​വൈ​സി ബി​ജെ​പി​യെ സ​ഹാ​യി​ച്ചു, ബം​ഗാ​ളി​ലും സ​ഹാ​യി​ക്കും: സാ​ക്ഷി മ​ഹാ​രാ​ജ്
Thursday, January 14, 2021 12:15 PM IST
ല​ക്നോ: അ​സ​സു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ സാ​ന്നി​ധ്യം ബി​ഹാ​റി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ച്ചെ​ന്ന് എം​പി സാ​ക്ഷി മ​ഹാ​രാ​ജ്. ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​വൈ​സി മ​ത്സ​രി​ക്കു​ന്ന​തു ബി​ജെ​പി​യെ സ​ഹാ​യി​ക്കു​മെ​ന്നും സാ​ക്ഷി മ​ഹാ​രാ​ജ് പ​റ​ഞ്ഞു.

അ​തു ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണ്. ദൈ​വം അ​ദ്ദേ​ഹ​ത്തി​നു കൂ​ടു​ത​ൽ ശ​ക്തി ന​ൽ​ക​ട്ടെ. ബി​ഹാ​റി​ൽ അ​ദ്ദേ​ഹം ന​മ്മ​ളെ സ​ഹാ​യി​ച്ചു. യു​പി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ദ്ദേ​ഹം സ​ഹാ​യി​ക്കും. ബം​ഗാ​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യ​മു​ണ്ടാ​വും- സാ​ക്ഷി മ​ഹാ​രാ​ജ് പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദ് എം​പി​യാ​യ ഒ​വൈ​സി​യു​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു മാ​ധ്യ​മ​ങ്ങ​ളോ​ടു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു സാ​ക്ഷി മ​ഹാ​രാ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------