ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി; കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 85 ക​ട​ന്നു
Thursday, January 14, 2021 12:27 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 85 രൂ​പ പി​ന്നി​ട്ടു. 85.06 രൂ​പ​യാ​ണ് ഇ​ന്നു കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല​യാ​ക​ട്ടെ 80 രൂ​പ​യി​ലേ​ക്കു​ള്ള കു​തി​പ്പി​ലു​മാ​ണ്. 79.17 രൂ​പ​യാ​ണ് കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ വി​ല.

ബു​ധ​നാ​ഴ്ച​യും പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യും വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല കൂ​ടി​യ​ത്. പു​തു​വ​ർ​ഷ​ത്തി​ൽ മൂ​ന്ന് ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല വ​ര്‍​ധ​ന​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------