ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്നും യു​വ​തി​യെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Thursday, January 14, 2021 1:26 PM IST
മും​ബൈ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്നും യു​വ​തി​യെ ഭ​ര്‍​ത്താ​വ് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. മും​ബൈ​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് ഇ​തു സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന പു​റ​ത്തു​വി​ട്ട​ത്.

ചെ​മ്പൂ​രി​നും ഗോ​വ​ണ്ടി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ലാ​യി. 26കാ​രി​യാ​യ യു​വ​തി​യും 31കാ​ര​നാ​യ യു​വാ​വും ര​ണ്ടു മാ​സം മു​ന്‍​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​ണ് ഇ​രു​വ​രും.

ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യു​മാ​യി ഇ​വ​ര്‍ ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ന്‍റെ വാ​തി​ലി​ന​ടു​ത്താ​ണ് ഇ​വ​ര്‍ നി​ന്ന​ത്. വാ​തി​ലി​ന് അ​ടു​ത്ത് നി​ന്നും മാ​റാ​ന്‍ യു​വ​തി ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​യാ​ള്‍ ഇ​വ​രെ പി​ടി​ച്ചു നി​ര്‍​ത്തി. പി​ന്നീ​ട് ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ടു.

ട്രെ​യി​ന്‍ ഗോ​വ​ണ്ടി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ സം​ഭ​വം ക​ണ്ടു നി​ന്ന യാ​ത്ര​ക്കാ​രി ഇ​തേ​ക്കു​റി​ച്ച് റെ​യി​ല്‍​വേ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. അ​വി​ടെ വ​ച്ചു ത​ന്നെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ട്രാ​ക്കി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ന്നി​രു​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​യാ​ള്‍ ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------