ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; ക​മ​റു​ദ്ദീ​ന് 11 കേ​സു​ക​ളി​ൽ കൂ​ടി ജാ​മ്യം
Thursday, January 14, 2021 2:00 PM IST
കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എം.​സി. ക​മ​റു​ദ്ദീ​ന് കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ച്ചു. 11 കേ​സു​ക​ളി​ലാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നേ​ര​ത്തെ, മൂ​ന്ന് കേ​സു​ക​ളി​ൽ ഹൈ​ക്കോ​ട​തി ക​മ​റു​ദ്ദീ​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ക​മ​റു​ദീ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യും മ​റ്റ് കേ​സു​ക​ളി​ല്‍ പ്ര​തി​യ​ല്ല എ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ ക​മ​റു​ദ്ദീ​ന് ജാ​മ്യം ല​ഭി​ച്ച കേ​സു​ക​ളു​ടെ എ​ണ്ണം 37 ആ​യി. എ​ന്നാ​ൽ വേ​റെ​യും കേ​സു​ക​ളു​ള്ള​തി​നാ​ൽ എം​എ​ൽ​എ​യ്ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------