കേ​ര​ള​ത്തി​ലെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്നു​വെ​ന്ന് വി.​മു​ര​ളീ​ധ​ര​ൻ
Thursday, January 14, 2021 3:49 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ക​ണ​ക്കു​ക​ൾ കേ​ര​ളം മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്ത്. കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വം കു​റ​ച്ചു കാ​ണി​ക്കു​ക​യാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രി​ൽ 40 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ നി​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​ത്ത​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും തി​രി​ച്ച​റി​യു​ന്നി​ല്ല.

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ​യും കേ​ന്ദ്ര​മ​ന്ത്രി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. മ​ന്ത്രി​ക്ക് താ​ത്പ​ര്യം മാ​ഗ​സി​ന്‍റെ ക​വ​ർ പേ​ജി​ൽ ചി​ത്ര​ങ്ങ​ൾ വ​രു​ന്ന​തി​ലാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------