കേ​ന്ദ്ര​മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ
Thursday, January 14, 2021 5:44 PM IST
പ​നാ​ജി: കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗോ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് വൈ. ​നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ചി​കി​ത്സ​യോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​യിം​സി​ലെ ഡോ.​എ​സ്. രാ​ജേ​ശ്വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​ന്ത്രി​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്. ഉ​ത്ത​ര ക​ന്ന​ഡ​യി​ലെ അ​ങ്കോ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ്രീ​പ​ദി​ന്‍റെ ഭാ​ര്യ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും മ​രി​ച്ചി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ ധ​ർ​മ​സ്ഥ​ല​യി​ൽ​നി​ന്നു ഗോ​വ​യി​ലേ​ക്കു കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കാ​ൻ നാ​ലു​മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------