റി​മാ​ന്‍​ഡ് പ്ര​തി​യു​ടെ മ​ര​ണം: ത​ല​യ്ക്കേ​റ്റ ക്ഷ​ത​മെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം
Thursday, January 14, 2021 9:48 PM IST
കൊ​ച്ചി: തൈ​പ്പ​റ​മ്പി​ല്‍ ഷെ​ഫീ​ക്കി​ന്‍റെ മ​ര​ണ​കാ​ര​ണം ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ പി​ടി​യി​ലാ​യ ഷെ​ഫീ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വേ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ത​ല​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ട​തു​ക​ണ്ണി​ന് മു​ക​ളി​ലാ​യാ​ണ് മു​റി​വ്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വം മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നും പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ​രി​ക്കു​ണ്ടാ​കാ​ന്‍ കാ​ര​ണം വീ​ഴ്‍​ച മൂ​ല​മാ​ണോ മ​ര്‍​ദ്ദ​നം മൂ​ല​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.

കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ച ബോ​സ്റ്റ​ല്‍ സ്‌​കൂ​ളി​ന്‍റെ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റി​ലാ​യി​രു​ന്നു പ്ര​തി റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന​ത്. അ​പ​സ്മാ​ര ബാ​ധ​യെ​ത്തു​ട​ര്‍​ന്നു ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

പി​ന്നീ​ടു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഷ​ഫീ​ഖി​ന്‍റെ ത​ല​യി​ല്‍ മു​റി​വു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് മ​ര്‍​ദ​ന​മേ​റ്റെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------