സി​ഡി​യും ബ്ലാ​ക്ക്മെ​യി​ലും; ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​നെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ
Thursday, January 14, 2021 11:04 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​നെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്ത്. സി​ഡി ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത​വ​രെ​യും വ​ലി​യ പ​ണം ന​ൽ​കി​യ​വ​രെ​യും മാ​ത്ര​മേ മു​ഖ്യ​മ​ന്ത്രി ബി.എസ്. യെ​ദി​യൂ​ര​പ്പ മ​ന്ത്രി​സ​ഭയി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ളു​വെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ൽ പ​രാ​തി​യു​ള്ള​വ​ർ​ക്ക് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കാ​മെ​ന്നും മോ​ശം കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് പാ​ർ​ട്ടി​യു​ടെ സ​ൽ​പ്പേ​രി​ന് ക​ള​ങ്കം വ​രു​ത്ത​രു​തെ​ന്നും യെ​ദി​യൂ​ര​പ്പ ആ​വ​ശ്യ​പ്പെ​ട്ടു.

സി​ഡി ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത ര​ണ്ടു​പേ​രെ മ​ന്ത്രി​മാ​രാ​ക്കു​ക​യും ഒ​രാ​ളെ രാ​ഷ്ട്രീ​യ സെ​ക്ര​ട്ട​റി​യാ​ക്കു​ക​യും ചെ​യ്തു​വെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ബ​സ​ന​ഗൗ​ഡ ആ​ർ പാ​ട്ടീ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------