ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ​നി​ന്നു ഭാ​ര്യ​യെ ത​ള്ളി​യി​ട്ടു കൊ​ന്നു: യു​വാ​വ് പി​ടി​യി​ൽ
Friday, January 15, 2021 1:12 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ​നി​ന്നു യു​വ​തി​യെ ഭ​ർ​ത്താ​വ് ത​ള്ളി​യി​ട്ടു കൊ​ന്നു. ചെം​ബൂ​ർ, ഗോ​വ​ൻ​ഡി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണു സം​ഭ​വം.

ര​ണ്ടു​മാ​സം മു​ന്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. യു​വ​തി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ കു​ട്ടി​യും ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ നി​ർ​ത്തു​ന്ന​തി​നി​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് പിടികൂടി.

ഏ​ഴു​വ​യ​സു​ള്ള കു​ട്ടി​യെ അ​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ടു. ഇ​യാ​ൾ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------