ക്ഷേ​മ​ത്തി​നാ​യി വി​ശ്ര​മ​മി​ല്ലാ​തെ യാ​ത്ര തു​ട​രു​ന്ന സ​ഞ്ചാ​രി; സൂ​ര്യ​നെ വ​ർ​ണി​ച്ച് മോ​ദി​യു​ടെ ക​വി​ത
Friday, January 15, 2021 4:57 AM IST
ന്യൂ​ഡ​ൽ​ഹി: മ​ക​ര​സം​ക്രാ​ന്തി​യി​ൽ സൂ​ര്യ​നെ വ​ർ​ണി​ക്കു​ന്ന ക​വി​ത എ​ഴു​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ല്ലാ​വ​രു​ടേ​യും ക്ഷേ​മ​ത്തി​നാ​യി വി​ശ്ര​മ​മി​ല്ലാ​തെ യാ​ത്ര തു​ട​രു​ന്ന സ​ഞ്ചാ​രി​യെ ബ​ഹു​മാ​നി​ക്കേ​ണ്ട ദി​വ​സ​മാ​ണ് ഇ​ന്ന്- ക​വി​ത​യി​ൽ മോ​ദി പ​റ​യു​ന്നു. മ​ക​ര​സം​ക്രാ​ന്തി ആ​ശം​സ നേ​ർ​ന്നാ​യി​രു​ന്നു ത​ന്‍റെ മാ​തൃ​ഭാ​ഷ​യാ​യ ഗു​ജ​റാ​ത്തി​യി​ൽ എ​ഴു​തി​യ ക​വി​ത അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ട​ത്.

ആ​കാ​ശ​ത്തെ പ്ര​കീ​ർ​ത്തി​ച്ചാ​ണ് ക​വി​ത ആ​രം​ഭി​ക്കു​ന്ന​ത്. ന​ക്ഷ​ത്ര​ങ്ങ​ളെ​യും ക​വി​ത​യി​ൽ വി​വ​രി​ക്കു​ന്നു. ആ​കാ​ശ​ത്തി​ലെ ന​ക്ഷ​ത്ര​ങ്ങ​ളെ​പോ​ലെ ഉ​യ​ർ​ന്ന സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​ർ​ക്ക് ഉ​യ​ർ​ന്ന ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​ൻ ക​ഴി​യും. എ​ന്നാ​ൽ താ​ഴ്ന്ന നി​ല​യി​ലു​ള്ള സ്വ​പ്നം കാ​ണു​ന്ന​വ​ർ​ക്ക് ഭൂ​മി​യി​ലെ ക​ല്ലും മ​ണ്ണും​പോ​ലെ ധാ​ര​ളം പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രും.

സൂ​ര്യ​ൻ ക​ഠി​ന പാ​ത​യി​ലൂ​ടെ ന​ട​ക്കു​ന്നു. മ​റ്റു​ള്ള​വ​ർ​ക്ക് ന​ന്മ ചെ​യ്യാ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ യാ​തൊ​രു ഇ​ട​വേ​ള​യു​മി​ല്ലാ​തെ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്നു. ഇ​ന്ന് സൂ​ര്യ​ന് ജ​ലം അ​ർ​പ്പി​ക്കു​ന്ന ദി​വ​സ​മാ​ണ്, ഞാ​ൻ സൂ​ര്യ​നെ ന​മി​ക്കു​ന്നു- ക​വി​ത പ​റ​യു​ന്നു.

മോ​ദി മു​ൻ​പും ഗു​ജ​റാ​ത്തി​യി​ൽ ക​വി​ത എ​ഴു​തി​യി​ട്ടു​ണ്ട്. മോ​ദി​യു​ടെ ക​വി​ത​ക​ൾ പു​സ്ത​ക​രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------