ബാ​ഴ്സ സൂ​ക്ഷി​ക്കു​ക ബി​ൽ​ബാ​വോ വ​രു​ന്നു; സൂ​പ്പ​ർ​കോ​പ്പ​യി​ൽ റ​യ​ലി​ന്‍റെ ക​ണ്ണീ​ർ
Friday, January 15, 2021 7:50 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് സൂ​പ്പ​ർ​കോ​പ്പ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നെ വീ​ഴ്ത്തി അ​ത്‌​ല​റ്റി​കോ ബി​ൽ​ബാ​വോ ഫൈ​ന​ലി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബി​ൽ​ബാ​വോ റ​യ​ലി​നെ വീ​ഴ്ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യാ​ണ് ബി​ൽ​ബാ​വോ​യു​ടെ എ​തി​രാ​ളി​ക​ൾ. ആ​ദ്യ​പ​കു​തി​യി​ൽ റൗ​ൾ ഗാ​ർ​സി​യ നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ബി​ൽ​ബാ​വോ​യ്ക്കു ജ​യ​മൊ​രു​ക്കി​യ​ത്. ഒ​രു ഗോ​ൾ പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​യി​രു​ന്നു.

റ​യ​ലി​നാ​യി ക​രിം ബെ​ൻ​സേ​മ ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ര​ണ്ടാ​മ​തൊ​ന്ന് വീ​ഴാ​തെ ബി​ൽ​ബാ​വോ അ​വ​സാ​ന വി​സി​ൽ​വ​രെ പ്ര​തി​രോ​ധി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച ലാ​ലി​ഗ​യി​ൽ 3-2 ന് ​ബാ​ഴ്സ​യേ​യും ബി​ൽ​ബാ​വോ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

റ​യ​ൽ സോ​സി​ഡാ​ഡി​നെ പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 3-2നു ​കീ​ഴ​ട​ക്കി​യാ​ണ് ബാ​ഴ്സ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. പ​രി​ക്കി​ന്‍റെ പേ​രി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ ​സി​യെ ബാ​ഴ്സ ഇ​റ​ക്കി​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------