ബജറ്റ് നാലു മാ​സ​ത്തേ​ക്കു​ള്ള​ത​ല്ല, ഭ​ര​ണ തു​ട​ർ​ച്ച ല​ക്ഷ്യം​: തോ​മ​സ് ഐ​സ​ക്ക്
Friday, January 15, 2021 9:03 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലു മാ​സ​ത്തേ​ക്കു​ള്ള​ത​ല്ല, ഭ​ര​ണ തു​ട​ർ​ച്ച ല​ക്ഷ്യം​വ​ച്ചു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ഇ​ട​ത്ത​ര​ക്കാ​ര്‍​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന ബ​ജ​റ്റാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ ഊ​ന്ന​ൽ ന​ൽ​കു​ക. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും സാ​മൂ​ഹി​ക നീ​തി​യും ഉ​റ​പ്പാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ക്കും. അ​ഭ്യ​സ്ഥ വി​ദ്യ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കും. ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കും തു​ട​ങ്ങി​യ​വ​യും ബ​ജ​റ്റി​ൽ ഐ​സ​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ന്യാ​യ് പ​ദ്ധ​തി​യെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​ത​ല്ല ന്യാ​യ് പ​ദ്ധ​തി​യെ​ന്ന് ഐ​സ​ക്ക് പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യം ആ​ണ് ന്യാ​യ് അ​വ​ത​രി​പ്പി​ച്ച​ത്. ന്യാ​യ് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വി​ശ്വാ​സ്യ​ത പ്ര​തി​പ​ക്ഷ​ത്തി​നി​ല്ല. പ​ദ്ധ​തി​ക്ക് പ​ണം എ​വി​ടെ​നി​ന്നെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ളം ക​ട​മെ​ടു​ക്കു​ന്ന​തി​ൽ വേ​വ​ലാ​തി വേ​ണ്ട. ക​ട​മെ​ടു​ക്കു​ന്ന​ത് നി​ബ​ന്ധ​ന​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു​മാ​ത്ര​മാ​ണെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​റാ​മ​ത്തെ​യും ഐ​സ​ക്കി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത്തെ​യും ബ​ജ​റ്റാ​ണി​ത്. ഒ​രു വ​ർ​ഷം കൊ​ണ്ടു ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ക്കു​ക​യെ​ങ്കി​ലും സ​ർ​ക്കാ​ർ അ​ധി​കാ​ര​മൊ​ഴി​യു​ന്ന​തി​നാ​ൽ നാ​ല് മാ​സ​ത്തെ ചെ​ല​വു​ക​ൾ​ക്കാ​വ​ശ്യ​മാ​യ വോ​ട്ട് ഓ​ൺ അ​ക്കൗ​ണ്ടേ പാ​സാ​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------