രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി 5,00,100 രൂപ സം​ഭാ​വ​ന ന​ൽ​കി രാ​ഷ്ട്ര​പ​തി
Friday, January 15, 2021 5:20 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് സം​ഭാ​വ​ന ന​ൽ​കി. 5,00,100 രൂപ രാ​ഷ്ട്ര​പ​തി ന​ൽ​കി​യ​ത്. രാം ​ജ​ന്മ​ഭൂ​മി തീ​ര്‍​ഥ് ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി ഗോ​വി​ന്ദ് ദേ​വ് ഗി​രി​ജി മ​ഹാ​രാ​ജും വി​ശ്വ​ഹി​ന്ദ് പ​രി​ഷ​ദ് നേ​താ​വ് അ​ലോ​ക് കു​മാ​റും നേ​രി​ട്ടെ​ത്തി​യാ​ണ് രാ​ഷ്ട്ര​പ​തി​യി​ല്‍ നി​ന്നും സം​ഭാ​വ​ന സ്വീ​ക​രി​ച്ച​ത്.

നേ​ര​ത്തെ സം​ഭാ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ലോ​ക് കു​മാ​ർ രാ​ഷ്ട്ര​പ​തി​യെ സ​മീ​പി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ൽ നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ഥ​മ പൗ​ര​നെ സ​മീ​പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ് രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ ഒ​രു ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി. 2020 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------