മും​ബൈ സീ​നി​യ​ര്‍ ടീ​മി​നാ​യി അ​ര​ങ്ങേ​റി അ​ര്‍​ജു​ന്‍ ടെ​ണ്ടു​ല്‍​ക്ക​ര്‍; മ​ത്സ​ര​ത്തി​ല്‍ ടീ​മി​ന് തോ​ല്‍​വി
Friday, January 15, 2021 6:37 PM IST
മും​ബൈ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ മ​ക​ൻ അ​ര്‍​ജു​ന്‍ ടെ​ണ്ടു​ല്‍​ക്ക​ർ മും​ബൈ സീ​നി​യ​ര്‍ ടീ​മി​നാ​യി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഹ​രി​യാ​ന​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് 21 വ​യ​സു​കാ​ര​നാ​യ ഇ​ടം​കൈ​യ​ന്‍ പേ​സ​റാ​യ അ​ര്‍​ജു​ന്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ൽ മും​ബൈ എ​ട്ടു വി​ക്ക​റ്റി​ന്‍റെ വ​ൻ തോ​ൽ​വി നേ​രി​ട്ടു.

വാം​ങ്ക​ഡെ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 19.3 ഓ​വ​റി​ല്‍ 143 റ​ണ്‍​സി​ന് പു​റ​ത്താ​യി. ബാ​റ്റിം​ഗി​ല്‍ പ​തി​നൊ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ അ​ര്‍​ജു​ന്‍ പൂ​ജ്യം റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഹ​രി​യാ​ന വി​ജ​യ​ല​ക്ഷ്യം ക​ണ്ടു. ബൗ​ളിം​ഗി​ല്‍ മൂ​ന്നോ​വ​റി​ല്‍ 34 റ​ണ്‍​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് അ​ർ​ജു​ൻ വീ​ഴ്ത്തി.

നേ​ര​ത്തെ, മും​ബൈ​യു​ടെ വി​വി​ധ വ​യ​സി​ലു​ള്ള ടീ​മു​ക​ളി​ല്‍ ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് അ​ര്‍​ജു​ന്‍. ഐ​പി​എ​ല്‍ ടീ​മാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ നെ​റ്റ് പ്രാ​ക്ടീ​സി​ല്‍ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് അ​ര്‍​ജു​ന്‍‍. സം​സ്ഥാ​ന ടീ​മി​ന് വേ​ണ്ടി ഒ​രു മ​ത്സ​രം ക​ളി​ച്ച​തോ​ടെ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ഐ​പി​എ​ല്‍ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​രം യോ​ഗ്യ​ത നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------