കോ​വി​ഡ് വാ​ക്‌​സി​ൻ കു​ത്തി​വ​യ്പ്പി​ന് കേ​ര​ളം സു​സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Friday, January 15, 2021 7:11 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ്-19 വാ​ക്‌​സി​ൻ കു​ത്തി​വ​യ്പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. സം​സ്ഥാ​ന​ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും ബ്ലോ​ക്ക് ത​ല​ത്തി​ലും എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളു​മാ​യി. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 133 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 12 കേ​ന്ദ്ര​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 11 കേ​ന്ദ്ര​ങ്ങ​ൾ വീ​ത​വും ഉ​ണ്ടാ​കും. ബാ​ക്കി ജി​ല്ല​ക​ളി​ൽ 9 കേ​ന്ദ്ര​ങ്ങ​ൾ വീ​ത​മാ​ണ് ഉ​ണ്ടാ​കു​ക.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും വി​ഭാ​ഗ​ങ്ങ​ളു​ടേ​യും അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളാ​യ ഡ​ബ്ല്യു​എ​ച്ച്ഒ, യൂ​ണി​സെ​ഫ്, യു​എ​ൻ​ഡി​പി തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് വാ​ക്‌​സി​നേ​ഷ​ൻ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------