ആ"ശ്വാ​സ' തീ​രം തേ​ടി; കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ഇ​ന്ന് തു​ട​ക്കം
Saturday, January 16, 2021 8:01 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ തു​ര​ത്താ​നു​ള്ള യ​ജ്ഞ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള വാ​ക്സി​നേ​ഷ​ൻ രാ​ജ്യ​ത്ത് ഇ​ന്ന് ആ​രം​ഭി​ക്കും.

സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി, അ​സ്ട്രാ​സെ​നെ​ക എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ക്സി​ൻ വി​ത​ര​ണം രാ​വി​ലെ 10:30 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ-​വി​ൻ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി നി ​ർ​വ​ഹി​ക്കും. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്ത് 3,006 കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ കേ​ന്ദ്ര​ത്തി​ലും പ്ര​തി​ദി​നം 100 പേ​ർ​ക്കു വീ​ത മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള മൂ​ന്ന് കോ​ടി കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ല​ഭി​ക്കു​ക. ഓ​ഗ​സ്റ്റ് വ​രെ ആ​ദ്യ​ഘ​ട്ടം നീ​ളും.

തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ​പ​ട്ടി​ക ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ ല​യം സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ

സം​സ്ഥാ​ന​ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും ബ്ലോ​ക്ക് ത​ല​ത്തി​ലും കോ​വി​ഡ് വാ​ക്സി​നേ​ഷ​നാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് 133 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ന്‍. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 12 കേ​ന്ദ്ര​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ 11 കേ​ന്ദ്ര​ങ്ങ​ള്‍ വീ ​ത​വും ഉ​ണ്ടാ​കും. ബാ​ക്കി ജി​ല്ല​ക​ളി​ല്‍ ഒ​മ്പ​തു കേ​ന്ദ്ര​ങ്ങ​ൾ വീ​ത​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------