ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​നേ​ഷ​ൻ ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ​യി​ൽ തു​ട​ക്ക​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Saturday, January 16, 2021 11:16 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ​യി​ൽ തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വാ​ക്സി​ൻ കു​ത്തി​വ​യ്പ്പി​നു തു​ട​ക്കം കു​റി​ച്ചു രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

വാ​ക്സി​ൻ എ​പ്പോ​ൾ എ​ത്തു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ചോ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്ത് വാ​ക്സി​ൻ എ​ത്തി​യിരിക്കുകയാണ്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​നേ​ഷ​ൻ ദൗ​ത്യ​മാ​ണ് തു​ട​ങ്ങു​ന്ന​ത്. ര​ണ്ട് ഇ​ന്ത്യ​ൻ നി​ർ​മി​ത വാ​ക്സി​നും ത​യാ​റാ​യി​രി​ക്കു​ന്നു‌‌. വാ​ക്സി​നേ​ഷ​ൻ ചി​ല​വ് കേ​ന്ദ്രം വ​ഹി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ജ​ന​ങ്ങ​ൾ തു​ട​ര​ണം. മാ​സ്ക് ഉ​പേ​ക്ഷി​ക്ക​രു​ത്, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. ര​ണ്ടാം ഡോ​സെ​ടു​ത്ത് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ലാ​ണ് പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക. ര​ണ്ടാം​ഘ​ട്ട വാ​ക്സി​ൻ 30 കോ​ടി പേ​ർ​ക്ക് ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​ത്തി​ന് ഇ​ന്ത്യ മാ​തൃ​ക​യാ​ണ്. ലോ​ക​ത്ത് ഇ​തു​വ​രെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത് മൂ​ന്നു കോ​ടി പേ​ർ​ക്ക്. രാ​ജ്യം ആ​ദ്യ ഘ‌​ട്ട​ത്തി​ൽ ത​ന്നെ മൂ​ന്നു കോ​ടി പേ​ർ​ക്ക് ന​ൽ​കു​ന്നു. ഇ​ന്ത്യ​യി​ലെ വാ​ക്സി​ൻ മ​റ്റു വാ​ക്സി​നു​ക​ളെ​ക്കാ​ൾ ല​ളി​ത​മാ​ണ്. ഇ​ന്ത്യ​യു​ടെ വാ​ക്സി​ൻ ലോ​ക​ത്തി​ന് വി​ശ്വാ​സം. ന​മ്മു​ടെ വാ​ക്സി​ൻ ലോ​ക​ത്തെ മ​റ്റു വാ​ക്സി​നു​ക​ളെ​ക്കാ​ൾ വി​ല​ക്കു​റ​വാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

വാ​ക്സി​നാ​യി പ്ര​യ​ത്നി​ച്ച ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ക്കു​ന്നു. വാ​ക്സി​നു​ക​ൾ​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​നം വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വി​ഷീ​ല്‍​ഡ്, ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്‌​സി​ന്‍ എ​ന്നീ വാ​ക്‌​സി​നു​ക​ള്‍​ക്കാ​ണ് രാ​ജ്യ​ത്ത് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------