പാ​ണ്ഡ്യ സ​ഹോ​ദ​ര​ന്മാ​രു​ടെ പി​താ​വ് അ​ന്ത​രി​ച്ചു
Saturday, January 16, 2021 12:07 PM IST
മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഹാ​ര്‍​ദ്ദി​ക്ക് പാ​ണ്ഡ്യ​യു​ടെ​യും ക്രു​നാ​ല്‍ പാ​ണ്ഡ്യ​യു​ടെ​യും പി​താ​വ് ഹി​മാ​ന്‍​ഷു പാ​ണ്ഡ്യ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം.

പിതാവിന്‍റെ മരണത്തെ തുടർന്ന് സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ ബ​റോ​ഡ​യ്ക്ക് വേ​ണ്ടി ക​ളി​ക്കു​ന്ന ക്രു​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ചേ​രാ​നാ​യി ബ​യോ സെ​ക്യു​ർ–​ബ​ബ്ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കാ​യി പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്ന ഹാ​ര്‍​ദി​ക്ക് ഇ​പ്പോ​ൾ നാ​ട്ടി​ലു​ണ്ട്.

പാ​ണ്ഡ്യ സ​ഹോ​ദ​ര​ൻ​മാ​രു​ടെ ക്രി​ക്ക​റ്റ് ക​രി​യ​റി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യ വ്യ​ക്തി​യാ​ണ് പി​താ​വ് ഹി​മാ​ൻ​ഷു പാ​ണ്ഡ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------