റൂ​ട്ടി​ന് ഡ​ബി​ൾ സെ​ഞ്ചു​റി; ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ ലീ​ഡ്
Saturday, January 16, 2021 12:44 PM IST
ഗാ​ലെ: ജോ ​റൂ​ട്ടി​ന്‍റെ ത​ക​ർ​പ്പ​ൻ ഡ​ബി​ൾ സെ​ഞ്ചു​റി ക​രു​ത്തി ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 421 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. 286 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് ഇം​ഗ്ല​ണ്ടി​നു​ണ്ട്. 228 റ​ണ്‍​സ് നേ​ടി​യ റൂ​ട്ടാ​ണ് സ​ന്ദ​ർ​ശ​ക​രെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ഇം​ഗ്ലീ​ഷ് നാ​യ​ക​ന്‍റെ നാ​ലാം ഡ​ബി​ൾ സെ​ഞ്ചു​റി​യാ​ണി​ത്.

ഡാ​ൻ ലോ​റ​ൻ​സ് (73), ജോ​ണി ബെ​യി​ർ​സ്റ്റേ (47) എ​ന്നി​വ​രും ക്യാ​പ്റ്റ​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ റൂ​ട്ട് അ​വ​സാ​ന​മാ​ണ് പു​റ​ത്താ​യ​ത്. 18 ഫോ​റും ഒ​രു സി​ക്സും അ​ട​ങ്ങി​യ​താ​യി​രു​ന്നു ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍റെ ഇ​ന്നിം​ഗ്സ്.

ല​ങ്ക​യ്ക്കാ​യി ദി​ൽ​റ്വാ​ൻ പെ​രേ​ര നാ​ലും ല​സി​ത് എ​മ്പു​ൽ​ദേ​നി​യ മൂ​ന്നും അ​സി​ത ഫെ​ർ​ണാ​ണ്ടോ ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി. ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 135 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------