ശ​ബ​രിനാഥൻ എംഎൽഎ വെ​ള്ളിമൂ​ങ്ങ മാ​മ​ച്ച​നെ​ന്ന് യൂ​ത്ത് ലീ​ഗ്
Saturday, January 16, 2021 2:06 PM IST
കാ​ട്ടാ​ക്ക​ട: അ​രു​വി​ക്ക​ര എം​എ​ൽ​എ കെ.​എ​സ്. ശ​ബ​രീ​നാ​ഥി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് ലീ​ഗ്. എം​എ​ൽ​എ വെ​ള്ളി​മൂ​ങ്ങ​യി​ലെ മാ​മ​ച്ച​നാ​ണെ​ന്നാ​ണ് യൂ​ത്ത് ലീ​ഗ് പൂ​വ​ച്ച​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. പി​ന്തു​ട​ർ​ച്ച​വ​കാ​ശി​ക​ളെ വാ​ഴി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഇ​നി​യും തീ​രു​മാ​നി​ച്ചാ​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പ്ര​മേ​യ​ത്തി​ൽ യൂ​ത്ത് ലീ​ഗ് കോ​ൺ​ഗ്ര​സി​ന് ന​ൽ​കു​ന്ന​ത്.

ശ​ബ​രി​നാ​ഥി​ന്‍റേ​ത് ഏ​കാ​ധി​പ​ത്യ ശൈ​ലി​യാ​ണെ​ന്നും യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ചോ​ര​യും നീ​രും ഊ​റ്റി​ക്കു​ടി​ച്ച് വീ​ർ​ത്ത കു​ള​യ​ട്ട​യാ​ണെ​ന്നും പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. വ​ർ​ഗീ​യ ക​ക്ഷി​ക​ളെ പ്രീ​ണി​പ്പി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന എം​എ​ൽ​എ മ​തേ​ത​ര കാ​ഴ്ച​പ്പാ​ടു​ള്ള കോ​ൺ​ഗ്ര​സി​ന് ചേ​ർ​ന്ന​യാ​ളാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ പ​രി​ഗ​ണി​ക്കാ​തെ പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ച​തി​ലാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എം​എ​ൽ​എ​യെ അ​രു​വി​ക്ക​ര​യി​ൽ നി​ന്ന് തി​രി​ച്ചു​വി​ളി​ക്കാ​നും മ​ത്സ​ര രം​ഗ​ത്ത് നി​ന്ന് മാ​റ്റി നി​ർ​ത്താ​നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നാ​ണ് യൂ​ത്ത് ലീ​ഗി​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------