അ​ർ​ണ​ബി​ന്‍റെ ചാ​റ്റ് പു​റത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബാ​ർ​ക്ക് മു​ൻ സി​ഇ​ഒ ആ​ശു​പ​ത്രി​യി​ൽ
Saturday, January 16, 2021 8:29 PM IST
മും​ബൈ ടി​ആ​ർ​പി ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റു​ചെ​യ്യ​പ്പെ​ട്ട ബാ​ർ​ക്ക് മു​ൻ സി​ഇ​ഒ പാ​ർ​ഥോ​ദാ​സ് ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ന​വി മും​ബൈ​യി​ലെ ത​ലോ​ജ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​ദ്ദേ​ഹം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നും ഓ​ക്സി​ജ​ൻ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

പാ​ർ​ഥോ​ദാ​സ് ഗു​പ്ത​യും ടി​ആ​ർ​പി ത​ട്ടി​പ്പു​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി​യും ത​മ്മി​ൽ ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന വാ​ട്സാ​പ്പ് ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ രേ​ഖ​ക​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ർ​ഥോ​ദാ​സ് ആ​ശു​പ​ത്രി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------