ഡോ​ള​ർ​ക​ട​ത്ത്: പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​റെ ചൊ​വ്വാ​ഴ്ച ചോ​ദ്യം​ചെ​യ്യാ​ൻ ക​സ്റ്റം​സ്
Saturday, January 16, 2021 7:27 PM IST
കൊ​ച്ചി: ഡോ​ള​ർ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഓ​ഫീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​ർ ഷൈ​ൻ എ. ​ഹ​ക്കി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും. 19നു ​ഹാ​ജ​രാ​ക​ണെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​സ്റ്റം​സ് ഇ​ദ്ദേ​ഹ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി. സ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളാ​യ സ്വ​പ്ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

അ​സി​സ്റ്റ​ന്‍റ് പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​റെ​യും സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​യ്യ​പ്പ​നെ​യും ക​സ്റ്റം​സ് നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. പൊ​തു ഭ​ര​ണ​വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് സം​സ്ഥാ​ന പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ്. സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​രു​ടെ യാ​ത്ര​ക​ളും താ​മ​സ​വും ഈ ​ഓ​ഫീ​സ് അ​റി​ഞ്ഞാ​ണു ന​ട​ക്കു​ക.

ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ളു​ടെ​യും മ​റ്റു പാ​ഴ്സ​ലു​ക​ളു​ടെ​യും ക്ലി​യ​റ​ൻ​സ് സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും വി​ദേ​ശ​യാ​ത്ര സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള മ​റ്റു ഫ​യ​ലു​ക​ളും സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​ർ​ക്ക് അ​റി​യാം. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഐ​എ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. എ​ൻ​ഐ​എ പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഡോ​ള​ർ ക​ട​ത്തി​ൽ സ്വ​പ്ന​യും സ​രി​ത്തും ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ കൃ​ത്യ​ത വ​രു​ത്താ​നാ​യി സ്പീ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രു​ടെ വി​ദേ​ശ​യാ​ത്ര സം​ബ​ന്ധി​ച്ചും പാ​ഴ്സ​ൽ സം​ബ​ന്ധി​ച്ചും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണു ക​സ്റ്റം​സി​ന്‍റെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------